Latest NewsTechnology

ഓട്ടോകാര്‍ അമിതചാര്‍ജ് ഈടാക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ മാപും

ഓട്ടോകാരുടെ പിടിച്ചുപറിയ്ക്ക് തടയിടാന്‍ ഇനി ഗൂഗിള്‍ മാപും. ഇനി ഗൂഗിള്‍ മാപ്പിലൂടെ ഓട്ടോറിക്ഷ പോകുന്ന വഴിയും യാത്രയ്ക്ക് ആവശ്യമായ തുകയും അറിയാന്‍ കഴിഞ്ഞേക്കും. ന്യൂഡല്‍ഹിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മോഡിന് കീഴിലാണ് ഓട്ടോറിക്ഷകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പലപ്പോഴും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നവരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിക്കാറുണ്ട്. യാത്രയ്ക്ക് ആവശ്യമായ തുക അറിയാന്‍ കഴിയുന്ന ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തുന്നതോട് കൂടി ഈ പ്രശ്നം പരിഹരിക്കാം. ഡല്‍ഹി ട്രാഫിക് പോലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ആയിരിക്കും ഗൂഗിള്‍ മാപ്പില്‍ നല്‍കുന്നത്.

ഈ പ്രശ്നത്തിന് പരിഹാരമാകുന്നതിനോടൊപ്പം നല്ല വഴിയേതാണെന്ന് തിരിച്ചറിയാന്‍ യാത്രക്കാരന് മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നതാണ് മറ്റൊരു ഗുണം. ഗൂഗിള്‍ മാപ്പിലെ ഓട്ടോറിക്ഷയുടെ ചിത്രത്തില്‍ ടച്ച് ചെയ്ത് യാത്ര ചെയ്യേണ്ട സ്ഥലം നല്‍കിയാല്‍ മതി. നാവിഗേറ്റ് നല്‍കിയാല്‍ ഗൂഗിള്‍ വഴി കാണിച്ച് തരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button