KeralaLatest News

വറുതിയിലേക്കു തള്ളിവിടാൻ എൽനിനോ വരുന്നു

തൃശൂർ:രണ്ടായിരത്തിപതിനെട്ടിന് പ്രളയമായിരുന്നു എങ്കിൽ ഇനി വരാൻ ഇരിക്കുന്നത് ഉഷ്‌ണതരംഗവും മഴയുടെലഭ്യതക്കുറവു.ശാന്തസമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ എന്ന പ്രതിഭാസമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വറുത്തിയിലേക്കു തള്ളിവിടാൻ പോകുന്നത്. ക്രേരളത്തിൽ സൂര്യതാപം അടക്കം പ്രതീക്ഷിക്കുന്നു കാലാവസ്ഥ ഗവേഷകർ.

സമുദ്രത്തിലെ ചൂട് ഗണ്യമായി കൂടുന്ന പ്രതിഭാസമാണ് എൽനിനോ. ആഗോളതലത്തിൽ തന്നെ മാറ്റം സൃഷ്ടിക്കാൻ കഴിവുള്ള ഈ പ്രതിഭാസം ഇന്ത്യയടക്കമുള്ള തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കാലാവസ്ഥയിലെ ഗതി വിഗതികൾ നിര്ണയിക്കാനാകും. മൺസൂൺകാറ്റിനെ സ്വാധീനിക്കാൻ കഴിവുള്ള എല്നിനോയ്ക്ക് ചൂട് കൂടിയ കാലാവസ്ഥ സൃഷ്ടിക്കാൻ സാധിക്കുന്നു. രാജ്യത്ത് വരൾച്ചയുണ്ടാകുന്നതോടൊപ്പം കാട്ടുതീ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളമടക്കം വരൾച്ചയുടെ പിടിയിലാകും.

1997 ലും 2016 ലും ആണ് ഇതിനുമുൻപ് ശക്തമായ എൽനിനോ ഉണ്ടായത്. 2016 ൽ കോഴിക്കോട്, പാലക്കാട്, കണ്ണൂർ,തുടങ്ങിയ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗം ഉണ്ടായത് എല്നിനോയുടെ സ്വാധീനഫലമായാണ്. 2015 നു പുറമെ 2016 ലും കേരളത്തിൽ വരൾച്ച ഉണ്ടായത് ഇതിന്റെ ഫലമായാണ്. എന്നാൽ മഴയുടെ കാര്യത്തിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യൻ നിനോയുടെ പശ്ചാത്തലത്തിൽ മാത്രമേ വ്യക്തമാക്കാൻ കഴിയൂ. ഇന്ത്യൻ മഹാസമുദ്രത്തിലെ നിനോയുടെ ശരിയായ വിന്യാസം മഴയ്ക്ക് അനുകൂലഘടകമാകും.

എൽനിനോ ശാന്തസമുദ്രത്തിൽ തീർക്കുന്ന ശക്തമായ ചൂട് ചിലയിടങ്ങളിൽ കനത്ത പേമാരിക്കും പ്രളയത്തിനും കാരണമാകും. അഞ്ചു വര്ഷങ്ങള്ക്കു ശഷമാണ് ശക്തമാകുന്നതെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ രണ്ടു വര്ഷങ്ങൾക്കു ശേഷമാണ് ഇത് പ്രകടമാകുന്നത്. സാധാരണ ക്രിസ്മസ് വേളയിലാണ് എൽനിനോ ശക്തി പ്രാപിക്കുന്നത്. ഈകാരണം കൊണ്ടാണ് ‘ഉണ്ണിയേശു ‘ ‘ചെറിയകുട്ടി ‘ എന്നർഥമുള്ള എൽനിനോ എന്ന പേര് പെറുവിലെ മുക്കുവന്മാർ നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button