ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മയില്‍ വരുക കേക്ക് ആയിരിക്കും. മധുരമുള്ളതും മൃടുവായതുമായ കേക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ധാരാളം. അത്തരം കേക്കുകള്‍ വീട്ടിലും ഉണ്ടാക്കാം. അത്തരം കേക്കുകള്‍ ഉണ്ടാക്കാനുള്ള ഒരു പാചക രീതി നമുക്ക് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
മൈദ —മുന്നൂര് ഗ്രാം
പഞ്ചസാര — മുന്നൂര് ഗ്രാം
വെണ്ണ —മുന്നൂര് ഗ്രാം
മുട്ട —മൂന്നെണ്ണം
വാനില എസ്സെന്‍സ് —അഞ്ചു തുള്ളി
അപ്പകാരം —ഒരു ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം —-
മുട്ടയും പഞ്ചസാരയും എഗ്ഗ് ബീറ്ററിലോ,മിക്സിയിലോ ഇട്ട് ബീറ്റ് ചെയ്യുക. പിന്നീട് വെണ്ണയും എസ്സെന്സും ചേര്‍ത്ത് ബീററ് ചെയ്യുക. അവസാനം മൈദയും അപ്പകാരവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ് ചൂടാക്കുക.
അതിനു ശേഷം ഒരു അലുമിനിയ പത്രമോ സ്റ്റീല്‍ പത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക. കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്. ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കറിലേക്ക് ഇറക്കി വെക്കുക. കുക്കറിനടിയില്‍ ഒരു തട്ടോ മൂടിയോ ഇടുന്നത് നന്നായിരിക്കും. ചെറുതീയില്‍ മുക്കാല്‍ മന്നിക്കൂര് വേവിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുക്കറിന്റ വെയിറ്റ് ഇടരുത്. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു തീ ഓഫാക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞു കുക്കര്‍ തുറന്നു കേക്ക് പുറത്തെടുക്കാം. ചോക്കലേറ്റ് ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പുകയും ചെയ്യാം.
Post Your Comments