Specials

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍

ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ്‌ വാര്‍ത്ത”ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം” ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം , സ്വയം വരിക്കപ്പെടുന്നു. ലോകസമാധാനത്തിനായി, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ത്രീയേക ദൈവം. ആ ജനനത്തിന്റെ ഓര്‍മ്മ.

ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ഈ ജീവിതത്തിൽ നിന്നും നമ്മെ നാട്ടിലേക്കു വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ ബന്ധങ്ങള്‍ പുതുക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കൽ എത്തുന്ന ക്രിസ്തുമസിനു, നാട്ടില എത്തി,ബന്ദുക്കളെയും, കൂട്ടുകാരെയും വീട്ടുകാരെയെയും, കണ്ടു കേട്ട്‌, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്‍കി, ഒരു വര്‍ഷത്തെ , സ്നേഹം മുഴുവൻ കൊരിനിറച്ച മനസ്സുമായി, തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങൾ, കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മള്‍ നേടിയെടുക്കുന്നു.ക്രിസ്സ്തുമസ്‌ ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ്‌ കൈക്കുകൾ. ഉണക്കമുന്തിരിയും,പറങ്കിയണ്ടിയും, എല്ലാം, കുതിര്‍ത്തുവെച്ച്‌, വല്ലയമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന്, ഈന്നും നാം വായിച്ചു ഉണ്ടാക്കുന്ന, ‘ഞങ്ങടെ വല്യമ്മച്ചിയുടെ’ കൈയിക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വിഭവമാണ്‌ , വീര്യം കുറഞ്ഞ, മുന്തിരിച്ചാറില്‍ നിന്നും മാത്രം,ഉണ്ടാക്ക്യിയെടുക്കുന്ന ഈ വീഞ്ഞ്‌. പണ്ട്‌ ഒക്റ്റൊബര്‍ മാസത്തിൽ, മണ്‍ഭരണികളിൽ ,ചേരുവകൾ എല്ലാം ചേര്‍ത്ത്‌ ഭരണി മൂടിക്കെട്ടി വക്കുന്നു.ഡിസംബർ ആദ്യ ദിവസങ്ങളില്‍ ഊട്ടിയെടുത്ത്‌, കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയിൽ മാത്രമെ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി.നല്ല കുത്തരിയിട്ടു, കുതിര്‍ത്ത്‌, പച്ചത്തേങ്ങായും ഈസ്റ്റും ചേര്‍ത്തരച്ചുണ്ടാക്കുന്ന, പാലപ്പം.നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍ ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും, അങ്ങനെ,വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും.

പ്ലം കേക്ക് ( 2 കിലോ പ്ലംകേക്ക്)

ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്. അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും എല്ലാവർക്കും കൊടുത്തുവിടാറുണ്ട്.

ചേരുവകൾ

1. മുന്തിരി വൈന്‍ – 150 മില്ലി

2. കറുത്ത ഉണക്കമുന്തിരി – 1/2 കിലോ

3. ഇഞ്ചി ഉണക്കിയത് – 50 ഗ്രാം

4. ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.

5. പഞ്ചസാര – 50 ഗ്രാം

6. ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം

7. ജാതിക്കാപ്പൊടി – 10 ഗ്രം

8. ഉപ്പ് – 5 ഗ്രാം

9. ചെറുനാരങ്ങ നീര് – 1

10. തേന്‍ – 25 മില്ലി

11. റം – 100 മില്ലി

ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍,പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്,ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.

കേക്ക്

1. ബട്ടര്‍ – 250 ഗ്രാം

2. പഞ്ചസാര – 250 ഗ്രാം

3. മൈദ – 250 ഗ്രാം

4. ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ

5. മുട്ട – 6

6. പഞ്ചസാര കരിച്ചത് – 20 ഗ്രാം

തയ്യാറാക്കുന്ന വിധം

250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അവ ക്രീം ആകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേയ്ക്ക്പഞ്ചസാര കരിച്ചത് ചേര്‍ക്കുക.കേക്കിന്കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക. മൈദയിൽ ബേക്കിംഗ് സോഡ ചേർത്തിളക്കി വെക്കണം.മൈദ കുറച്ചു കുറച്ചാ‍യി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒരു മണിക്കൂർ എങ്കിലും സമയം വേണം കേക്ക് ബേയ്ക്കാവാന്‍ ‍.തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

കുറിപ്പ്

ഓരോ ചേരുവകൾ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും.

രാത്രിയിലെ പള്ളിക്രുബാനയും കഴിഞ്ഞെത്തുന്ന ബന്ധുക്കൾ എല്ലവരുംകൂടി ഒത്തുചേര്‍ന്ന, കേക്കും വീഞ്ഞും, ഒരു പോലെ പകര്‍ന്നെടുത്ത്‌, എല്ലാ ബന്ധുക്കളും , ഒത്തൊരുമിച്ച്‌, ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. അന്നു എല്ലാ വീട്ടുകാരും,ബന്ധു വീടുകൾ സന്ദര്‍ശിക്കുകയും, എല്ലാ പിണക്കങ്ങളും, വിദ്വേഷങ്ങളും മറന്ന്, ഒത്തുചേരുന്നു. സന്ദര്‍ശ്ശകരായി എത്തുന്ന എല്ലാവര്‍ക്കും തന്നെ കേക്കും വീഞ്ഞും നള്‍കണം എന്നത്‌, ഒരു ആചാര രീതി തന്നെയാണ്‌.എത്രയോ നൂറ്റാണ്ടുകളായി, ഇന്നും, ഒരു സ്നേഹത്തിനെയും സമാധാനത്തിന്റെയും, ഒരു സവിശേഷമായ ഒരു സമയമാണ്‌ ഡിസംബര്‍ മാസം.

നാട്ടിലെ പള്ളിയുടെ പ്രതിഛായയിൽ ഇവിടെ നാം കെട്ടിപ്പെടുത്ത ആരാധനാലയങ്ങളില്‍ തരുന്ന, സമാധനത്തിന്റെയും, ത്യാഗത്തിന്റെയും സന്ദേശങ്ങൾ. സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ. മനുഷ്യൻ മനുഷ്യനെ,സ്നേഹിക്കാനും, സഹായിക്കാനും, പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ. ഈ മണലാരാരണ്യത്തിൽ കുറെ നഷ്ടങ്ങളുടെയും, തെറ്റിപ്പോയ മനക്കോട്ടകളുടെയും,കണക്കു കൂട്ടലുകളുടെയും, ഇടയിൽ, തിങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഒരാൾ മറ്റൊറാളുടെ നോമ്പരങ്ങള്‍ക്ക്‌ പരിഹാരങ്ങളും, പഴുതുകളൂം തേടുന്ന, ഈ ദേശത്ത്‌, ക്രിസ്തുവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങൾ,വീണ്ടും ഒരു സ്നീഹത്തിന്റെ വൻമഴ പെയ്യിക്കട്ടെ നമ്മുടെ ജീവിതത്തിൽ ഉടനീളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button