Latest NewsHealth & Fitness

വിളര്‍ച്ച : ലക്ഷണങ്ങളും കാരണങ്ങളും

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളര്‍ച്ചയിലേക്ക് നയിക്കുന്നത്. ആവശ്യമായ സമയത്ത് ആവശ്യമായ അളവില്‍ ഇരുമ്ബ് അടങ്ങിയ സമീകൃതാഹാരം ശരീരത്തില്‍ എത്താത്തതാണ് പോഷകാഹാരക്കുറവിന്റെയും അമിതപോഷണത്തിന്റെയും പ്രധാന കാരണം. ഇതുമൂലമുണ്ടാകുന്ന വിളര്‍ച്ചയാകട്ടെ വ്യക്തിയുടെ പ്രവര്‍ത്തനക്ഷമത, ഊര്‍ജം, ഉന്മേഷം, കാര്യപ്രാപ്തി എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

ഇരുമ്പ്, ആന്റി- ഓക്‌സിഡന്റുകള്‍, ജീവകങ്ങള്‍, തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ ആഹാരങ്ങള്‍ ധാരാളം കഴിക്കുക. ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണങ്ങള്‍ വിളര്‍ച്ചയിലേക്ക് നയിക്കും. രണ്ടു തരം ഇരുമ്ബുകളാണ് ശരീരത്തിന് ആവശ്യം: ഹീം അയണും നോണ്‍ ഹീം അയണും. ഇതില്‍ ആദ്യത്തെ ഇനം ഇറച്ചി വിഭവങ്ങളില്‍നിന്ന് ലഭിക്കുമ്‌ബോള്‍ രണ്ടാമത്തേത് സസ്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് അയേണും പ്രോട്ടീനും ആവശ്യമാണ്. അതുപോലെ തന്നെ ഫോളിക് ആസിഡിന്റെ കുറവും അനീമിയയ്ക്ക് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഓറഞ്ച്, തക്കാളി, കൈതച്ചക്ക, സ്‌ട്രോബറി എന്നിവയും കഴിക്കുന്നത് വളരെ നല്ല ഫലം നല്‍കും.

ലക്ഷണങ്ങള്‍ ഇവയൊക്കെ…

1.അമിതമായ ക്ഷീണം
2. തലച്ചുറ്റല്‍
3. കാലുകളിലെ നീര്
4. നടക്കുമ്പോള്‍ കിതപ്പ്

shortlink

Post Your Comments


Back to top button