തളിപ്പറമ്പ്: പിത്തളയില്‍ സ്വര്‍ണ്ണം പൂശി വഞ്ചിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി ശത്രു സോളങ്കി(28), കുറ്റ്യാടി സ്വദേശി രാഘവന്‍(50) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കിലോ വ്യാജ സ്വര്‍ണ്ണം പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപെട്ടു. അവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെയാണ് പറശ്ശിനിക്കടവില്‍ വെച്ച് ഇവര്‍ പിടിയിലായത്. ഭാസ്‌ക്കരന്‍ എന്നയാളുടെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് ഭാസ്‌ക്കരനോട് കര്‍ണ്ണാടകയിലെ പഴയ ഒരു തറവാട്ട് ക്ഷേത്രത്തിലെ രണ്ട് കിലോഗ്രാം പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്നും വില്പ്പനയ്ക്ക് സഹായിച്ചാല്‍ 200 ഗ്രാം സ്വര്‍ണ്ണം കമ്മീഷനായി നല്‍കാമെന്നും ഇവര്‍ പറഞ്ഞു. 12 ലക്ഷം രൂപയാണ് ഇവര്‍ സ്വര്‍ണ്ണത്തിന് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സ്വര്‍ണ്ണം കാണണമെന്ന് പറഞ്ഞ ഭാസ്‌ക്കരന് മൂന്ന് ദിവസം മുമ്പ് തളിപ്പറമ്പില്‍ വെച്ച് രണ്ട് സാമ്പിള്‍ ആഭരണങ്ങളും നല്‍കി.
ഇത് പരിശോധിച്ചപ്പോള്‍ ഒറിജിനല്‍ തങ്കമാണെന്ന് മനസ്സിലായിരുന്നു. എങ്കിലും പ്രതികളുടെ ചില സമീപനങ്ങള്‍ സംശയാസ്പദമായതിനാല്‍ ഭാസ്‌ക്കരന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് രഹസ്യ വിവരം നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വില്‍പനക്കായി പറശ്ശിനിക്കടവില്‍ എത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. രാഘവനും ശത്രുസോളങ്കിയും പിടിയിലായതോടെ ഇവരോടൊപ്പമുണ്ടായിരുന്നു രണ്ടുപേര്‍ കാറില്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments