Latest NewsIndia

റാഫേല്‍ ഇടപാട് : വിലയും സാങ്കേതിക വശങ്ങളും കോടതി പരിശോധിച്ചില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. ഇടപാടിലെ വില വിവരങ്ങള്‍, സാങ്കേതിക വശങ്ങള്‍ എന്നിവ കോടതി പരിശോധിച്ചില്ല, ഇവ പരിശോധിക്കാതെ എങ്ങനെ കോടതിക്ക് സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കാനാവുമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. തെറ്റായ സത്യവാങ് മൂലം നല്‍കി കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മാത്രമേ റാഫേല്‍ ഇടപാടിന് പിന്നിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടു വരാന്‍ സാധിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

shortlink

Post Your Comments


Back to top button