![major-ravis-reply](/wp-content/uploads/2016/03/major-ravis-reply.jpg)
ഒടിയന്‍ ആരാധകരെ നിരാശപ്പെടുത്തിയതിന് പിന്നില്‍ ചിത്രത്തെക്കുറിച്ചുള്ള അമിത ഹൈപ്പാണെന്ന് മേജര്‍ രവി പ്രതികരിച്ചു. ഒടിയന്‍ എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയുള്ള നൊസ്റ്റാള്‍ജിയ മുഴുവന്‍ പുനഃരാവിഷ്‌കരിച്ച ഒരു ക്ലാസ് ചിത്രമാണ് ഒടിയന്‍. ശ്രീ കുമാറും ലാലും കഠിന പരിശ്രമം തന്നെയാണ് ചിത്രത്തിനായി നടത്തിയിരിക്കുന്നത്. പക്ഷെ അമിത ഹൈപ്പ് പ്രക്ഷകരിലും അമിത പ്രതീക്ഷ വളര്‍ത്തി അതാണ് കുറച്ച് ആരാധകരെ നിരാശപ്പെടുത്തിയത്. ചിത്രത്തിനായുള്ള മേക്ക് ഓവറിനായി ലാല്‍ സഹിച്ച വേദനയെങ്കിലും ഓര്‍മയില്‍ വച്ച് മോശം പ്രചാരണം നടത്തി ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി അഭ്യര്‍ത്ഥിക്കുന്നു. ഒടിയന്‍ കണ്ടതിന് ശേഷം തന്റെ അഭിപ്രായം അറിയിക്കാനാണ് കുറച്ചു നാളുകള്‍ക്ക് ശേഷം താന്‍ എഫ്ബിയിലേക്ക് വരുന്നതെന്നും അറിയിച്ചായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം.
Post Your Comments