കൊച്ചി: കൊച്ചിയില്‍ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ വെടിവയ്പ് നടത്തിയ സംഘം ഉപേക്ഷിച്ച രവി പുജാരിയുടെ പേര് എഴുതിയ കുറിപ്പില്‍ അക്ഷരത്തെറ്റ്. ഇത് അന്വേഷണം വഴി തെറ്റിക്കാനാണോ എന്ന സംശയമാണ് പോലീസിനുള്ളത്. ബ്യൂട്ടി പാർലറിന്റെ ഉടമയായ നടി ലീന മരിയ പോളിനെ വ്യക്തമായി അറിയാവുന്നവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം.
പനമ്പിള്ളിനഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തിയാണ് രണ്ടംഗസംഘം കഴിഞ്ഞ ദിവസം വെടിവയ്പ് നടത്തിയത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.
Post Your Comments