Latest NewsInternational

കാന്‍സറെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബത്തെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് ഇന്ത്യൻ വംശജ

കാന്‍സറെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവില്‍ നിന്ന് ഇന്ത്യന്‍ വംശജ തട്ടിയെടുത്തത് 22 കോടി രൂപ. ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ജാസ്മിൻ മിസ്ട്രിയെന്ന മുപ്പത്തിയാറുകാരി യാണ് ഭർത്താവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഇവർക്ക് ലണ്ടനിലെ സ്നേർസ് ബ്രൂക്ക് ക്രൗൺ കോടതി വെള്ളിയാഴ്ച നാല് വർഷം തടവ് ശിക്ഷ വിധിച്ചു.

2014 ലാണ് കേസിനാസ്പദമായ സംഭവം. നിക്ക് മസ്തിഷ്കാർബുദമാണെന്ന് ഇവർ ഭർത്താവിനോട് പറയുകയും തെളിവായി ഡോക്ടർ അയച്ച വാട്സാപ്പ് സന്ദേശങ്ങളും കാണിക്കുകയുണ്ടായി. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകണമെന്നും അതിനായി 45 കോടി രൂപ വേണമെന്നും തെറ്റിദ്ധരിപ്പിച്ചു. ഇവർ തന്നെ യാണ് മറ്റൊരു സിം കാർഡിൽ നിന്നും ഡോക്ടറിന്റെ പേരിൽ മെസേജ് അയച്ചത്. ജാസ്മിന്റെ കള്ളത്തരം വിശ്വസിച്ച ഭർത്താവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 2017 വരെ ഇവരുടെ ജീവൻ നിലനിർത്താനുള്ള ധനസമാഹരണം നടത്തി നൽകി.

എന്നാൽ ജാസ്‌മിൻ ഭര്‍ത്താവിനെ കാണിച്ച തലച്ചോർ സ്കാൻ ചെയ്ത ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഡോക്ടറായ സുഹൃത്ത് കണ്ടതോടെയാണ് ഇവരുടെ കള്ളത്തരം പുറത്തറിയുന്നത്. ജാസ്മിൻ നൽകിയ സ്‌കാനിങ് ചിത്രങ്ങൾ ഗൂഗിളില്‍ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് 2017ൽ ജാസ്മിനിനെ പൊലീസ് എല്ലാ തെളിവുകളോടും കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button