പലകാരണങ്ങള്‍ കൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റി വേദന കൂടുതലും കാണുന്നത്. ആദ്യമേ ചികിത്സിച്ചാല്‍ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ നടക്കുന്നതിനോ, നില്ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. ചിലര്‍ക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ ഉപ്പൂറ്റി വേദന തോന്നാറുണ്ട്. കുറച്ച് നേരം വേദന നില്ക്കും പിന്നീട് വേദന ഉണ്ടാവുകയുമില്ല.
അല്പനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരാം. കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തില്‍ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാര്‍ബിള്‍ ടൈലുകളില്‍ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തില്‍ കൂടുതല്‍ നേരം നില്‍ക്കുകയോ ചെയ്താലും ഈ പ്രശ്നം വരാം.
രാവിലെ എഴുന്നേല്ക്കുമ്പോള് ഉപ്പൂറ്റിയില്‍ വേദന അനുഭവപെടുക, എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേല്ക്കുമ്പോള് വേദന തോന്നുക,അധികനേരം നില്‍ക്കുമ്പോഴും, നടക്കുമ്പോഴും, ഓടുമ്പോഴും വേദന ഉണ്ടാവുക എന്നിവയാണ് ഉപ്പൂറ്റി വേദനയുടെ പ്രധാനലക്ഷണങ്ങള്‍. ഐസ് ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. തള്ളവിരല്‍ കൊണ്ട് വേദനയുള്ള ഭാഗത്ത് കറക്കി തിരുമ്മുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
Post Your Comments