ഷില്ലോംഗ് : കനത്ത മഴയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ 13 പേര് കുടുങ്ങി. മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സ് ജില്ലയിലെ ക്ലാനിലാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ തന്നെ ഉണ്ടാക്കിയ ഇടുങ്ങിയതും അപകകരവുമായ ഗുഹകളാണ് ഇത്. സാധാരണയായി ഇത് എലിമട എന്നാണ് അറിയപ്പെടുന്നത്. രണ്ട് സംഘങ്ങളിലായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ 60 അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Post Your Comments