ഫ്രാന്‍സ്: ഇന്ധന വിലവര്‍ദ്ധനവിൽ ഫ്രാന്‍സില്‍ മഞ്ഞക്കോട്ട് പ്രതിഷേധം. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനെത്തിയത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പ്രതിഷേധം ശക്തമായത്. പ്രതിഷേധം കണക്കിലെടുത്ത് ഈഫല്‍ ടവര്‍, ലൂവ് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്നലെയും അടച്ചിട്ടു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ച് ആഴ്ചകള്‍ക്ക് മുമ്ബ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്.
ചില നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണൂര്‍ വാതകം ഉപയോഗിച്ചു. ഉയര്‍ന്ന ജീവിത ചെലവുകള്‍ക്കും നികുതിക്കും ഇടയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Post Your Comments