KeralaLatest News

പി കെ ശശിക്കെതിരായ നടപടി : സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി :  ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ ആറുമാസം സസ്‌പെൻഡ് ചെയ്ത നടപടിയാണ് ശരിവച്ചത്. അതേസമയം പെൺകുട്ടിയുടെ പരാതി കേന്ദ്രക്കമ്മിറ്റിയിൽ വെച്ചു എന്നാൽ നടപടി പുനഃപരിശോധിക്കണം എന്ന ആവശ്യം ഉയർന്നില്ല.

പി കെ ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഇന്ന് വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി അയച്ച രണ്ടാമത്തെ കത്തും കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു.

പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇതില്‍ അസ്വാഭാവികതയില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ പി.കെ.ശശി പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല. യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button