ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ്
ബോളിവുഡ് ഏറെ കാത്തിരുന്നതാണ് ദീപിക പദുക്കോണ്‍ – രണ്‍വീര്‍ സിങ് വിവാഹം . 2018 നവംബറിലായിരുന്നു. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ നടന്ന ചടങ്ങില്‍ രണ്‍വീര്‍ ദീപികക്ക് താലിചാര്‍ത്തി. കൊങ്ങിണി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. സിഖ് പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകളും നടത്തി. സഞ്ജയ് ലീല ബന്‍സാലിയുടെ രാമലീല ചിത്രത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
പ്രിയങ്ക–നിക്ക്
ദീപിക–രണ്‍വീർ വിവാഹത്തിനു ശേഷം ആരാധകർ ഏറെ കാത്തിരുന്ന ദിവസമായിരുന്നു പ്രിയങ്ക–നിക്ക് വിവാഹദിനം. ദീർഘനാളുകളായി പ്രണയത്തിലായിരുന്ന ഇവർ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചാണ് വിവാഹിതരായത്. ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. പഞ്ചാബി ശൈലിയിലുള്ള വിവാഹവും പിന്നീട് നടന്നു.
സൈന നെഹ്വാള്-പി. കശ്യപ്
ഇന്ത്യന്‍ ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഭാവന -നവീൻ
മലയാളത്തിന്റെ സ്വന്തം നടി ഭാവനയുടെ വിവാഹവും ഈ വര്‍ഷം ആദ്യമായിരുന്നു. കന്നഡ സിനിമയായ റോമിയോയുടെ സെറ്റില്‍ വെച്ചാണ് നിര്‍മ്മാതാവായ നവീനുമായി താരം പരിചയത്തിലായത്. ആ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
ദിവ്യ ഉണ്ണി -അരുണ്‍കുമാര്‍
വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞുപോയ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനായി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങള്‍ കൃത്യമായി പങ്കുവെക്കാറുണ്ട്. സുധീര്‍ മേനോനുമായുള്ള വിവാഹം വേര്‍പെടുത്തിയ താരം അടുത്തിടെയായിരുന്നു അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. അമേരിക്കയില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
നീരജ് മാധവ് -ദീപ്തി
യുവതാരം നീരജ് മാധവും കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയും ഈ വർഷമാണ് വിവാഹിതരായത്. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരം വേളി ചിത്രങ്ങള്‍ പങ്കുവെച്ചത്. പരമ്പരാഗത ആചാരപ്രകാരം നടന്ന ചടങ്ങിലും പിന്നീട് കൊച്ചിയില്‍ വെച്ച് നടത്തിയ സല്‍ക്കാരത്തിലുമായി സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരെ അനുഗ്രഹിക്കാനായി എത്തിയിരുന്നു.
സോനം കപൂര്‍-ആനന്ദ്
ബോളിവുഡ് സിനിമാലോകം ഒരുപോലെ കൊണ്ടായി താരവിവാഹങ്ങളിലൊന്നാണ് സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം. നാളുകള്‍ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കപൂര്‍ കുടുംബത്തിലെ മൂത്ത പുത്രിയുടെ വിവാഹം കെങ്കേമമാക്കിയിരുന്നു ബോളിവുഡ്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സ്വാതി റെഡ്ഡി-വികാസ്
സ്വാതി റെഡ്ഡിയുടെ വിവാഹം ആമേന്‍ എന്ന സിനിമയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ സ്വാതി റെഡ്ഡിയുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. പൈലറ്റായ വികാസുമായി പ്രണയത്തിലായിരുന്നു താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
Post Your Comments