KeralaLatest News

ഭദ്രാസനാധിപനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച വികാരിയെ മാറ്റി

വികാരിയെ മാറ്റിയതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍

തൊടുപുഴ: ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തീക ക്രമക്കേട് ആരോപിച്ച വികാരിയെ മാറ്റി . വികാരിയെ മാറ്റിയതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി.  ഇടുക്കി ചേറ്റുകുഴി പള്ളി വികാരി കുര്യാക്കോസ് വലേലിനെയാണ് ഭദ്രാസനാധിപന് എതിരെ സാമ്പത്തികക്രമക്കേട് നടത്തിയെന്ന് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇടവകയില്‍ നിന്നും മാറ്റിയത്. ഇതോടെ വികാരിയായിരുന്ന ഫാദര്‍ കുര്യാക്കോസ് വലേലിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരത്തിന് ഇറങ്ങിയത്.

പുതിയ വികാരിയായ എന്‍ പി ഏലിയാസ് ഇന്നാണ് ചാര്‍ജ്ജ് എടുത്തത്. പള്ളി അകത്തുനിന്നും പൂട്ടിയ ശേഷം പുതിയ വികാരി കുര്‍ബാന നടത്തുകയാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button