![](/wp-content/uploads/2018/12/auto-2.jpg)
വെഞ്ഞാറമൂട്: യാത്രക്കാരിയെ ഓട്ടോയില്‍ നിന്ന് തള്ളി പുറത്തേക്ക് ഇട്ടതായി പരാതി. കല്ലറ കുറിഞ്ചിലക്കാട് വിളയില്‍ വീട്ടില്‍ അസുമാബീവി (47) ന് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് അനുജത്തിയുടെ വീട്ടില്‍ പോകുന്നതിനായി വേളാവൂരിന് സമീപം ബസിറങ്ങി. അവിടെ നിന്ന് വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ ഓട്ടോ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. തുടര്‍ന്നു ബഹളമുണ്ടാക്കിയപ്പോള്‍ ആളില്ലാത്ത സ്ഥലത്തു വച്ച് ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് പിടിച്ചു തള്ളിയിട്ടു.. വീണതിനെത്തുടര്‍ന്ന് പല്ലുകള്‍ ഇളകുകയും ഇടത് കൈ ഒടിയുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. അസുമാബീവി കന്യാകുളങ്ങര ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments