
കെയ്‌റോ: ഈജിപ്തില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി. ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് ഈ കല്ലറ. കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ച നിലയിലാണ് ശവക്കല്ലറ ഉള്ളത്. പുരോഹിതന്‍ മാതാവിനൊപ്പവും പത്‌നിയ്‌ക്കൊപ്പവും നില്‍ക്കുന്ന രംഗങ്ങള്‍ കല്ലറയ്ക്കുള്ളിലെ ചുമരുകളില്‍ കൊത്തി വെച്ചിട്ടുണ്ട്.
കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് കല്ലറ കണ്ടെത്തിയത്. 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി വിശേഷിപ്പിച്ചത്.
Post Your Comments