ചെറുതോണി: കയ്യാല നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടയില്‍ നന്നങ്ങാടി കണ്ടെത്തി. പണ്ടു കാലത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രം ആണു നന്നങ്ങാടി. ഒരു വലിയ ഭരണി കണക്കെയാണ് ഇതിന്റെ ആകൃതി. മൃതദേഹം നന്നങ്ങാടിക്കുള്ളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്. വിമലഗിരി കദളിക്കാട്ട് ജോയിയുടെ പുരയിടത്തില്‍ നിന്നാണ് നന്നങ്ങാടി കണ്ടെത്തിയത്. കണ്ടെടുത്ത നന്നങ്ങാടിക്ക നാലരയടിയോളം ഉയരമുണ്ട്. ഇതിന്റെ ഉള്‍വശം ശൂന്യമായിരുന്നു.
Post Your Comments