കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി തൂടരുന്ന ഭരണപ്രതിസന്ധിക്ക് പരിഹാരമാവുന്നു. പ്രസിഡണ്ട് സിരിസേനയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം അധികാരത്തിലെത്തിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തിങ്കളാഴ്ച്ച രാജി വെയ്ക്കുമെന്ന് മകന്‍ നമാന്‍ രാജപക്സെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നമാല്‍ ഇക്കാര്യം അറിയിച്ചത്. മതിയായ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ റെനില്‍ വിക്രമസിഗയും പ്രസിഡണ്ട് സിരിസേനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ശ്രീലങ്കയില്‍ കലുഷിതമായി രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്.
തുടര്‍ന്ന് മഹിന്ദ രാജപക്സെയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ സിരിസേന ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കോടതിയില്‍ നിന്നും രൂക്ഷമായി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് ഇരുവര്‍ക്കും തിരിച്ചടിയായി. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ രാജ്പക്സെക്ക് ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയിലെന്ന ഉത്തരവും കോടതി ഇറക്കി. ഇതോടു കൂടിയാണ് ശ്രീലങ്കയില്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഉടലെടുത്തത്. രാജ്യത്തിന്റെ സ്ഥിരത ഉറപ്പ് വരുത്താനാണ് രാജ്പക്സെ സ്ഥാനമൊഴിയുന്നതെന്നും നമാല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments