മുംബൈ: അമിതവണ്ണത്തിന്‍റെ പേരില്‍ വിവാഹദിനം മുതല്‍ ഭാര്യയെ ഉപദ്രവിക്കുകയും നിരന്തരം പരിഹസിക്കുകയും ചെയ്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഇരുപത്തിയാറുകാരിയുടെ പരാതിയിലാണ് പോലീസ് കേസ് നടപടി ആരംഭിച്ചിരിക്കുന്നത്.
വിവാഹത്തിന്‍റെ അന്ന് 18 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുന്നതായും യുവതി പരാതിയില്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
Post Your Comments