KeralaLatest News

ദുൽഖറിനെ വിമർശിച്ച് മുംബൈ പോലീസ്; തെളിവടക്കം സത്യം വെളിപ്പെടുത്തി ദുൽഖർ

.ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീല്‍ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റിലൂടെയുള്ള ഉപദേശം

കേരളത്തിന്റെ സ്വന്തം യുവതാരം ദുൽഖറിനെ കാര്യമറിയാതെ വിമർശിച്ചിരിക്കുകയാണ് മുംബൈ പോലീസ്. കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുല്‍ഖറിന് ഉപദേശം നല്‍കി.ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീയല്‍ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റിലൂടെയുള്ള ഉപദേശം.എന്നാൽ കാര്യമറിയാതെയാണ് മുംബൈ പോലീസ് പ്രതികരിച്ചതെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി.

ഒരു ഷൂട്ടിങ് വേളയില്‍ ഉള്ളതാണ് ഈ വീഡിയോ എന്നും മുന്നിൽ മറ്റൊരു വാഹനത്തോട് ചേര്‍ത്ത് കെട്ടി വെച്ചതാണ് കാർ എന്നും ദുൽഖർ പറഞ്ഞു. കാര്‍ താനല്ല ഓടിച്ചെതെന്നും കൂടാതെ കാർ കെട്ടിവലിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. ഒപ്പം ട്വീറ്റില്‍ സംഭവത്തിന്റെ പൂര്‍ണമായ വീഡിയോയും ഉള്‍പ്പെടുത്തിയിരുന്നു. സോനം കപൂറും ട്വിറ്ററില്‍ മുംബൈ പോലീസിന്റെ നടപടിയിലെ പ്രതിഷേധം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button