ബാലരാമപുരം: ബീവറേജിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം ബീവറേജിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം വടക്കേവിള തണ്ണിക്കുഴി റോഡ് അരികത്തു വീട്ടില്‍ അനില്‍ കുമാര്‍ ആണു മരിച്ചത്. 51 വയസ്സായിരുന്നു. ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ സുധ, മകള്‍ ആതിര.
Post Your Comments