KeralaLatest News

30 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു.

തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും കൊല്ലം ജില്ലയില്‍ ഒന്നും മലപ്പുറത്ത രണ്ടും ബ്ലോക്ക് പഞ്ചായത്തിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

ഈ വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക17ന് പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഓണ്‍ ലൈനായി ഈ മാസം 31 വരെ സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് – ഫാറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് – ഫാറം 6 പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം – ഫാറം 7 എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫാറം-5-ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ജനുവരി 11 ആണ്. അന്തിമ വോട്ടര്‍പട്ടിക ജനുവരി 14-ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in ല്‍ ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമണ്‍ വാര്‍ഡ്, പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം ജില്ലയില്‍ നീണ്ടണ്‍ൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത, ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം, പാലക്കാട് ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂര്‍, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇളയൂര്‍, വണ്‍ണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍, കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കണ്‍ണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂര്‍ ജില്ലയില്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ എന്നീ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button