Latest NewsIndia

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം പരിഗണനയിലെന്ന് മന്ത്രി

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പരിഗണനയിലെന്ന് കേന്ദ്രം. വനം പരിസ്ഥിത മന്ത്രി ഡോ.മഹേഷ് ശര്‍മ്മയാണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. ജോയ്സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ പ്രസ്താവന.
അതേ സമയം കരട് വിജ്ഞാപനത്തില്‍ കേരളം ഉള്‍പ്പടെയുള്ള സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button