Latest NewsKerala

അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പ്;സ്വര്‍ണ്ണവെള്ളി തിളക്കത്തില്‍ മാളവിക

തൊടുപുഴ:  ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ സ്വര്‍ണ്ണവെളളി തിളക്കത്തിന്‍റെ അഭിമാന താരകമായി തൊടുപുഴ സ്വദേശിനി മാളവിക. . ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാളവിക എന്ന മിടുക്കികുട്ടി.ഫൈറ്റിംഗ് വിഭാഗത്തില്‍ സ്വര്‍ണ്ണവും കാത്ത വിഭാഗത്തില്‍ വെള്ളിയുമാണ് മാളവിക നേടിയത്. കരാട്ടെ ബ്ളാക് ബെല്‍റ്റ് വിഭാഗത്തില്‍ ശ്രീലങ്ക, യുഎഇ പാക്കിസ്ഥാന്‍ താരങ്ങളെ പരാജയപ്പെടുത്തിയാണ് മാളവിക മെഡലുകള്‍ നേടിയത്.

കൊളംബോ സുഗന്ധദാസ ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. ഏഴു വര്‍ഷം മുമ്ബ് സ്വയരക്ഷക്കായ് തുടങ്ങിയ കരാട്ടേ പരിശീലനമാണ് മാളവികയെ നേട്ടങ്ങളിലേക്കെത്തിച്ചത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത 26 അംഗ സംഘത്തില്‍ കേരള ടീമിലെ 12 പേരിലൊരാളാണ് മാളവിക. മുമ്ബും രാജ്യത്ത് നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മാളവിക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുതലിയാര്‍ മഠം സ്വദേശി രാജ് വൈലോപ്പിള്ളിയുടെയും ബിന്ദുവിന്‍റെയും മകളാണ് മാളവിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button