തിരുവനന്തപുരം: ‘ജവാന്‍’ റമ്മിന്റെ ക്ഷാമം ഉടന്‍ തീരും. ഏപ്രില്‍ മാസത്തോടെ ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ നിര്‍മാതാക്കളായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴസ് തുടങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഒരു ബോട്ട്ലിംഗ് ലൈന്‍ കൂടി സ്ഥാപിക്കാന്‍ ഉടന്‍ ടെന്‍ഡറാവും. ഒരു കോടിയോളം രൂപയാണ് ചെലവ്.
നിലവില്‍ മൂന്ന് ബോട്ട്ലിംഗ് ലൈനുകളിലായി 6000 കെയ്സ് മദ്യമാണ് പ്രതിദിന ഉത്പാദനം. പുതിയ ബോട്ട്ലിംഗ് യൂണിറ്റ് കൂടി വരുന്നതോടെ ഉത്പാദനം 8000 കെയ്സാകും. സര്‍ക്കാര്‍ ഉത്പന്നമെന്ന വിശ്വാസ്യതയും വിലക്കുറവുമാണ് ജവാന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആവശ്യാനുസരണം മദ്യം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മദ്യലോഡ് ഇറക്കാനുള്ള ചെലവും കമ്ബനി വഹിക്കേണ്ടതിനാല്‍ മുമ്ബ് ദൂരെ ജില്ലകളിലേക്ക് കൂടുതലായി ലോഡ് എത്തിയിരുന്നില്ല. ആവശ്യക്കാര്‍ കൂടിയതിനാല്‍ അടുത്ത സമയത്ത് ചില്ലറവില്പനശാലകളില്‍ ജവാന് വലിയ ക്ഷാമം നേരിടുകയാണ്.
പ്രളയകാലത്ത് നിര്‍മാണശാലയും പരിസരപ്രദേശവും വെള്ളത്തിലായതിനാല്‍ ഉത്പാദനം നിറുത്തിവയ്ക്കേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ക്കായി ചില ബോട്ട്ലിംഗ് ലൈന്‍ നിറുത്തി വയ്ക്കേണ്ടി വന്നത് ഉത്പാദനം കുറയാന്‍ മറ്റൊരു കാരണമായി. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള വനിതകളെ മൂന്ന് വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാണ് ബോട്ട്ലിംഗ്, ലേബലിംഗ് ജോലികള്‍ ചെയ്യുന്നത്. നവംബറില്‍ കരാര്‍ പുതുക്കി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ജീവനക്കാരെ നിയമിച്ചതിനാല്‍ അവരുടെ പരിശീലന കാലയളവില്‍ മുഴുവന്‍ ഉത്പാദന ശേഷിയും ഉപയോഗിക്കാനായില്ല. ഇതെല്ലാമാണ് ജവാന്റെ ക്ഷാമത്തിന് കാരണം. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 64 കോടിയായിരുന്ന വിറ്റുവരവ് ഈ വര്‍ഷം 75 കോടിയായി ഉയര്‍ന്നേക്കും.
Post Your Comments