മാഡ്രിഡ്: സുപ്രസിദ്ധ പോപ്പ് താരം ഷക്കീറയ്ക്ക് എതിരെ കേസ്. നികുതി വെട്ടിച്ചതിനാണ് കൊളംബിയന്‍ ഗായിക ഷക്കിറയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഓഫ് ബഹ്മാസിലാണ് താന്‍ സ്ഥിരതാമസമെന്ന് അധികൃതരെ ബോധിപ്പിച്ച് ഷക്കിറ 14.5 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് കേസ്. അതേസമയം ഷക്കിറയുടെ സ്ഥിരമായി താമസിച്ചിരുന്നത് സ്പെയിനിലെ കാറ്റലോണിയയിലാണെന്ന് പ്രതിഭാഗം കണ്ടെത്തിയിരുന്നു.. ബഹ്മാസിലാണ് താമസമെന്ന് ബോധിപ്പിക്കുക വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വന്തമാക്കുന്ന പണത്തിന് സ്പെയിനില്‍ അടയ്ക്കേണ്ട നികുതിയില്‍ നിന്ന് ഷാക്കിറ രക്ഷപ്പെട്ടുവെന്നാണ് കേസ്.
സ്പെയിനിലാണ് വര്‍ഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഷക്കിറ ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ 2015ലാണ് ബാഴ്സിലോണ ഫൂട്ബോള്‍ താരം ജെറാര്‍ഡ് പിക്വെയ്ക്കൊപ്പം ബഹ്മാസില്‍ നിന്ന് ബാഴ്സിലോണയ്ക്ക് പോന്നതെന്നാണ് ഷക്കിറ പറയുന്നത്. പക്ഷേ കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്സിലോണയിലാണ് 2012 മുതല്‍ 2014 വരെ ഷാക്കിറ കഴിഞ്ഞതെന്ന് അന്വേഷണത്തില്‍ വെളിപ്പെടുകയുണ്ടായി. കേസില്‍ ഷക്കിറയെ വിചാരണ ചെയ്യാനുള്ള തെളിവുകളുണ്ടോയെന്ന് കോടതി തീരുമാനിക്കും.
Post Your Comments