KeralaLatest NewsIndia

ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

ബൈക്കില്‍ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഫുട്‌ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു(52 ) വാഹന അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ബൈക്കില്‍ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബിജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു (31) നിസാര പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button