Latest NewsIndia

രഹസ്യാന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവികളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള പുതിയ നിയമനങ്ങള്‍ വേണ്ടെന്ന തീരുമാനമാണ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ കാരണമായത്. പുതിയ ഉത്തരവ് പ്രകാരം ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയിന്‍സ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) സെക്രട്ടറി അനില്‍ കുമാര് ധസ്മാന തുടങ്ങിയവര്‍ തല്‍സ്ഥാനത്ത് തുടരും. ഡിസംബര്‍ 29 ,30 തീയതികളില്‍ യഥാക്രമം ഇരുവരുടേയും കാലാവധി തീരാനിരിക്കെയാണ് പുതിയ ഉത്തരവിറങ്ങിയത്. നീതി ആയോഗിന്റെ ഉപദേഷ്ടാവായിരുന്ന അനില്‍ ശ്രീവാസ്തവയെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button