Health & Fitness

അഴകിനും ആരോഗ്യത്തിനും ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാന്‍ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങള്‍ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും

കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും ആപ്പിള്‍ ഉത്തമം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം.

* 100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍. * ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. * ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം.

* ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

* ദിവസവും ആപ്പിള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദം.

* അമിതവണ്ണം, സന്ധിവാതം, വിളര്‍ച്ച, ബ്രോങ്കയ്ല്‍ ആസ്ത് മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിള്‍ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധര്‍.

* ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറയ്ക്കാന്‍ സഹായകം.

* ക്ഷീണമകറ്റാന്‍ ആപ്പിള്‍ ഫലപ്രദം

* ദന്താരോഗ്യത്തിനു ഫലപ്രദമാണ് ആപ്പിള്‍. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാന്‍ സഹായകം. വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളില്‍ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.

* റുമാറ്റിസം എന്ന രോഗാവസ്ഥ കുറയ്ക്കാന്‍ ആപ്പിള്‍ സഹായകമെന്നുപഠനം.

* കാഴ്്ചശക്തി മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ഫലപ്രദം. നിശാന്ധത ചെറുക്കാന്‍ ആപ്പിള്‍ ഫലപ്രദം.

* ആപ്പിള്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴന്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം.

* ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.

* ആസ്ത്്്മയുളള കുട്ടികള്‍ ദിവസവും ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതു ശ്വാസംമുട്ടല്‍ കുറയ്ക്കാന്‍ സഹായകമെന്നു ഗവേഷകര്‍. ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നു ഗവേഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button