അബുദാബി:വണ്ടിയില്‍നിന്ന് മാലിന്യം റോഡിലേക്ക് എറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക് പോയിന്റും. ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ. പാന്‍ മസാല ചവച്ച് തുപ്പിയാല്‍ 500 മുതല്‍ 1000 ദിര്‍ഹം വരെയാണ് പിഴ.
തുണികള്‍ അലക്ഷ്യമായി ബാല്‍ക്കണികളില്‍ ഉണക്കാനിട്ടാല്‍ ആദ്യം താക്കീത് നല്‍കും. ആവര്‍ത്തിച്ചാല്‍ 500 മുതല്‍ 1000 ദിര്‍ഹം വരെ പിഴ നല്‍കും. പൊതുവാഹന സംവിധാനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താലും ച്യൂയിങ്ഗം ചവച്ചാലും 100 ദിര്‍ഹമാണ് പിഴ. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഉറങ്ങിയാല്‍ 300 ദിര്‍ഹം പിഴയീടാക്കും.
Post Your Comments