KeralaLatest News

വേണു ഗോപാലന്‍ നായരുടെ മൃതദേഹം ബിജെപി സമരപന്തലിലെത്തിച്ചു

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരുടെ മൃതദേഹം സെക്രട്ടറിയേറ്റിന് മുന്‍പിലെ സമര പന്തലില്‍ എത്തിച്ചു.

അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ അവസാനമായി പറഞ്ഞത്. വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Post Your Comments


Back to top button