![](/wp-content/uploads/2018/07/theft-1.png)
ചങ്ങനാശ്ശേരി: മോഷ്ടാക്കള്‍ അഴിഞ്ഞാടി ചങ്ങനാശ്ശേരിയിലെ തുരുത്തി പ്രദേശം. വ്യാഴാഴ്ച രാത്രി പ്രദേശത്തെ മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. കൊച്ചീത്ര കെ ടി സെബാസ്റ്റ്യന്‍, കൊച്ചീത്ര ജോജി, മനോജ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് 110000 രൂപ നഷ്ടമായിട്ടുണ്ട്. വീട് പണി നടക്കുന്നതിനാല്‍ സമീപമുള്ള വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. തടി കൊണ്ട് നിര്‍മ്മിച്ച ജനല്‍ അഴികള്‍ നീക്കം ചെയ്താണ് മോഷ്ടാവ് അകത്തു കടന്നത്. ഫോറന്‍സിക് വിദഗദരും പൊലീസും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരികയാണ്.
Post Your Comments