KeralaLatest News

വീടുവിട്ടിറങ്ങിയത് കാമുകനൊപ്പം ജീവിക്കാൻ; കാണാനില്ല എന്നത് വ്യാജ പ്രചാരണമെന്ന് യുവതി

പക്ഷെ തന്നെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.

കോതമംഗലം: കാമുകനെ വിവാഹം കഴിച്ച് ഒപ്പം ജീവിക്കാന്‍ വീടുവിട്ട് ഇറങ്ങിയ തന്നെ കാണാനില്ലെന്ന സോഷ്യല്‍ മീഡിയയിൽ പ്രചരണം അവസാനിപ്പിക്കണമെന്ന് പത്തോമ്പതുകാരി. കോതമംഗലം സ്വദേശിയായ റഹ്മത്ത് സലിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്താം തിയതിയാണ് യുവതി വീടുവിട്ടിറങ്ങിയത്. തങ്ങളുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ കാമുകന്റെ കൂടെ പോകുന്നുവെന്ന് കത്തെഴുതിവച്ചിട്ടാണ് പെൺകുട്ടി പോയത്.

പക്ഷെ തന്നെ കുറിച്ച് യാതൊരു അറിവുമില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നും യുവതി പറഞ്ഞു. മലപ്പുറം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദിന്റെ കൂടെയാണ് യുവതി പോയിരിക്കുന്നത്. കൊണ്ടോട്ടിയിലാണ് ഇവർ താമസിക്കുന്നത്. താമസിക്കാതെ സ്‌പെഷ്യല്‍മാരേജ് ആക്ട് പ്രകാരം എത്രയും വേഗം വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് അസ്ഹറൂദ്ദീന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button