റാമല്ല: ഇസ്റായേല്‍ അധീന ഫലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കില്‍ നടന്ന സെെനിക റെയ്ഡില്‍ ഹമാസ് അനുയായികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി അന്തര്‍ദ്ദേശീയ മാധ്യമറിപ്പോര്‍ട്ട്. 40 പേരെ അറസ്റ്റ് ചെയ്തതായാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട വിവരം. അറസ്റ്റിലായവരില്‍ 37 പേരും ഹമാസ് അനുയായികളാണ്.
രണ്ട് പാര്‍ലമെന്റംഗങ്ങളും അറസ്റ്റിലായതായി ഫലസ്തീന് മാധ്യമ റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്‍പുണ്ടായ ഇസ്റായേല്‍ റെയ്ഡിനിടെയുളള വെടിവയ്പ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റാമല്ല നഗരത്തെ അടച്ചിട്ട മിലിട്ടറി സോണായി പ്രഖ്യാപിച്ചാണ് ഇസ്റായേലിന്റെ നടപടി.
Post Your Comments