Latest NewsIndia

ബ്രാഹ്മണന്റെ എച്ചില്‍ ഇലയില്‍ താഴ്ന്ന ജാതിക്കാരന്‍ ഉരുളുന്ന ആചാരം നിരോധിച്ചു

മംഗളൂരു: ഉഡുപ്പി ശ്രീക്ൃഷണ ക്ഷേത്രത്തില്‍ കാലങ്ങളായി നടത്തി വന്നിരുന്ന ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും ക്ഷേത്രം നടത്തിപ്പുകാര്‍ നിരോധിച്ചു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്ത്ഥയാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയിലെ എച്ചിലിന് മുകളില്‍ കൂടി താഴ്ന്ന ജാതിക്കാര്‍ ഉരുളുന്ന ആചാരമാണ ‘മഡ സ്നാനെ’ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആചാരത്തിനെതിരെ സിപിഎം അടക്കമുള്ള പല സംഘടനകളും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ദേവന് പ്രസാദം നിവേദിക്കാന്‍ ഉപയോഗിച്ച ഇലയ്ക്ക് മുകളില്‍ കൂടി ഉരുളുക എന്ന തരത്തില്‍ ആചാരത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇതാണ് ‘എഡെ സ്നാനെ’ എന്നറിയപ്പെട്ടിരുന്നത്.

സിപിഎം നേതാവായ എംഎ ബേബിയടക്കമുള്ളവര്‍ ഈ ആചാരങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. ശ്രീകൃഷണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ഈ ആചാരങ്ങള്‍ നടത്തിപ്പോരുന്നത്. ഈ ചടങ്ങുകള്‍ നിര്‍ത്തലാക്കുന്നത് ഹൈന്ദവതയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മതാചാരങ്ങള്‍ക്ക് ഈ ചടങ്ങുകള്‍ ആവശ്യമില്ലെന്നും പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശര തീര്‍ത്ഥ വ്യക്തമാക്കി. വിവാദ ആചാരങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ പ്രധാനം പൂജകള്‍ നടത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button