ന്യൂഡല്‍ഹി : ഗവേഷക വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന വിദ്യാര്‍ത്ഥിനിയെ പരാതിയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ പ്രതികാര നടപടിയുമായി കോളേജ് അധികൃതര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ആഭ്യന്തര പരാതി കമ്മിറ്റിയാണ് (ഐസിസി) വിദ്യാര്‍ത്ഥിനിക്കെതിരെ കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്തത്. ജെഎന്‍യു ക്യാംപസില്‍ പോലും കടക്കാന്‍ അനുവദിക്കരുതെന്നും ഇവരുടെ ഡിഗ്രി തിരിച്ചെടുക്കാനും ഐസിസി ആവശ്യപ്പെട്ടു.
തന്റെ പിഎച്ച്ഡി ഗൈഡിന് എതിരെയാണ് വിദ്യാര്‍ത്ഥിനി ലൈംഗിക ആരോപണം ഉന്നയിച്ചത്. ഏപ്രില്‍ 12ന് സമര്‍പ്പിച്ച പരാതിയില്‍ പ്രൊഫസര്‍ ലൈംഗികമായ രീതിയില്‍ അപമാനിക്കുകയും, കടന്നുപിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ പരാതി വ്യാജമാണെന്നാണ് പരാതി കമ്മിറ്റി അവകാശപ്പെടുന്നത്. ഇതിനെതിരെയാണ് കടുത്ത നടപടി ശുപാര്‍ശ ചെയ്തത്. ജെഎന്‍യു വൈസ് ചാന്‍സലര്‍ അന്തിമനടപടി സ്വീകരിച്ചിട്ടില്ല.
എന്നാല്‍ പരാതി നല്‍കിയത് മുതല്‍ തന്നെ പ്രതിയാക്കാനാണ് ഐസിസി ശ്രമിച്ചതെന്ന് പരാതിക്കാരി പറയുന്നു. വിദേശയാത്ര നടത്തരുതെന്ന് വരെ ആവശ്യപ്പെട്ടു. പിഎച്ച്ഡി സമര്‍പ്പിച്ചിട്ടും ഡിഗ്രി ഇതുവരെ അനുവദിച്ചിട്ടില്ല. ഇതുമൂലം ഫെല്ലോഷിപ്പിനും, അധ്യാപക ജോലിക്കും അപേക്ഷിക്കാന്‍ കഴിയുന്നില്ല. ക്യാംപസില്‍ കയറുന്നതിന് പോലും വിലക്കാണ്, എന്നെ കുറ്റവാളി ആക്കുകയാണ് ചെയ്തത്, പരാതിക്കാരി പറയുന്നു.
Post Your Comments