തിരുവനന്തപുരം: ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും ഭക്ഷണവും സഹായവും നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാരും അയ്യപ്പഭക്തന്‍മാരും ഉൾപ്പെടെയുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറാകും. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട ഡി.വൈ.എഫ്.ഐ ഘടകങ്ങള്‍ തയ്യാറാകണമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
Post Your Comments