KeralaLatest News

വെള്ളത്തില്‍ വീണ കുഞ്ഞനുജനെ രക്ഷിച്ചത് നാലുവയസുകാരന്‍

ഇവരുടെ തൊട്ടടുത്ത പറമ്പില്‍ തന്നെയുള്ള ശ്രീധരന്‍ നായര്‍ എന്ന വ്യക്തിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍ ഇരുവരും. കളിക്കിടെ ഹിറാഷ് കുളത്തില്‍ വീണു.

കുളത്തില്‍ മുങ്ങിയ മൂന്നു വയസ്സുള്ള കുഞ്ഞനുജന് ജീവന്‍ തിരിച്ചുനല്‍കിയത് നാലുവയസുകാരനായ ചേട്ടന്‍. ചുവാംവെള്ളി ഷൗക്കത്തലിയുടേയും സബീലയുടേയും മകനാണ് നാലുവയസുകാരനായ മുഹമ്മദ് റഹാന്‍. റഹാന്റെ ഉപ്പയുടെ ജ്യേഷ്ഠന്‍ അന്‍വര്‍ സാദത്തിന്റെയും സജിനയുടേയും മകനാണ് കുളത്തില്‍ വീണ മുഹമ്മദ് ഹിറാഷ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഒരേ പുരയിടത്തിലാണ് ഷൗക്കത്തലിയുടേയും അനുജന്‍ അന്‍വര്‍ സാദത്തിന്റെയും വീടുകള്‍. ഇവരുടെ തൊട്ടടുത്ത പറമ്പില്‍ തന്നെയുള്ള ശ്രീധരന്‍ നായര്‍ എന്ന വ്യക്തിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍ ഇരുവരും. കളിക്കിടെ ഹിറാഷ് കുളത്തില്‍ വീണു. ഉടന്‍ അപകടം മനസിലാക്കിയ മുഹമ്മദ് റഹാന്‍ ശ്രീധരന്‍ നായരുടെ വീട്ടിലേക്ക് ഓടി ചെന്ന് കേള്‍വികുറവുള്ള ഇദ്ദേഹത്തെ തട്ടിവിളിച്ച് കൈപിടിച്ച് വലിച്ചു കുളത്തിന് അരികിലെത്തിക്കുകയായിരുന്നു. മുങ്ങിതാണുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രീധരന്‍ നായര്‍ പെട്ടെന്ന് തന്നെ കുളത്തില്‍ ചാടി രക്ഷിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button