കുട്ടികളിലെ രക്താര്‍ബുദം ഉണ്ടാകുന്നതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം . കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മൊബൈല്‍ഫോണിന്റെ പരിധിവിട്ട ഉപയോഗം കുട്ടികളില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങി കാന്‍സറിനു വരെ കാരണമാവുമെന്ന് പോലീസ് മുന്നറിപ്പു നല്‍കിയത്.
കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവവും വളര്‍ച്ച പ്രാപിക്കുന്നതെ ഉള്ളൂ. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മൊബൈലില്‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ മുതിര്‍ന്നവരേക്കള്‍ വേഗത്തില്‍ കുട്ടികളെ ഗുരുതരമായി ബാധിക്കും. വീഡിയോ ഗെയിം തുടങ്ങി മൊബൈല്‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തില്‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ ദൃശ്യമാകുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു.
Post Your Comments