KeralaLatest News

പാര്‍ട്ടി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ് 

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം പു​റ​മേ​രി​യി​ല്‍ സി​.പി​.എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേറണ്ടായി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​രയോടെയാണ് സംഭവം. അക്രമികള്‍ ബൈക്കിലാണ് എത്തിയതെന്നാണ് നിഗമനം. സ്‌​ഫോ​ട​ന​ത്തി​ന് ശേ​ഷം ബൈ​ക്ക് ഓ​ടി​ച്ച്‌ പോ​കു​ന്ന ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

സ്‌​ഫോ​ട​ന​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ചിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബി​.ജെ​.പി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ട​യി​ലും നാ​ദാ​പു​രം- പു​റ​മേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ അ​ക്ര​മ​ങ്ങള്‍ ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button