Life Style

കുപ്പികളില്‍ വെള്ളം കുടിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക

വീടികളില്‍ നിന്ന് പുറത്തുപോകുന്നവരധികവും വെള്ളം കുടിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് കുപ്പികളെയാണ്. എന്നാല്‍, പല കുപ്പികളും നമ്മുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമല്ല മറ്റു കുപ്പികളും നമ്മുടെ ആരോഗ്യത്തെ ഹാനികരമാക്കുന്ന ഒന്നാണ്. . മറ്റ് കുപ്പികളുടെ കാര്യമാണ് പറയാന്‍ പോകുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ്സ് തുടങ്ങി മറ്റെല്ലാ തരം നോണ്‍ പ്ലാസ്റ്റിക് കുപ്പികളുടെ കൂടി കാര്യമാണ് ഈ പറയുന്നത്.

പ്ലാസ്റ്റിക് കുപ്പികളില്‍ ചൂടുവെള്ളം കരുതിയാല്‍ അതിലെ വിഷാംശങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ മറ്റു കുപ്പികള്‍ അപകടകരമാകുന്നത് എങ്ങനെയാണ് ? ഉത്തരം ഒന്നേയുള്ളൂ. അവ വൃത്തിയാക്കുമ്‌ബോള്‍ ഉണ്ടാകുന്ന പാളിച്ചകള്‍.

കുപ്പിയ്ക്കുള്ളില്‍ സദാ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന ഇടമാണ്. അതുകൊണ്ടുതന്നെ അവിടം ബാക്ടീരിയകളുടെ വിളനിലമാണ്. അതിനാല്‍ ഏറ്റവും നല്ല രീതിയില്‍ വേണം ഇതിന്റെ ഉള്‍വശം വൃത്തിയാക്കാന്‍.
വെറും വയറ്റില്‍ കുരുമുളകുപൊടിയിട്ട വെള്ളം കുടിക്കൂ.. ഗുണങ്ങള്‍ പലതാണ്

കുപ്പികളുടെ അടപ്പ്, ക്യാപ് എന്നിവ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. പലരും കുപ്പികള്‍ വൃത്തിയാക്കുന്നത്ര നന്നായി ഇതൊന്നും വൃത്തിയാക്കാറില്ല. കുപ്പി എപ്പോഴും വൃത്തിയാക്കി അണുവിമുക്തമാക്കി വയ്ക്കേണ്ടത് ആവശ്യമാണ്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ല. വയറിളക്കം മുതല്‍ മഞ്ഞപ്പിത്തം വരെ ഇതുമൂലം ഉണ്ടാകാം.

ഡിഷ് വാഷ് ലിക്വിഡ്, ചൂടു വെള്ളം എന്നിവ കൊണ്ട് കുപ്പികള്‍ നന്നായി കഴുകാം. കുപ്പിയുടെ അരികും മൂലയുമെല്ലാം ഒരു ബ്രഷ് കൊണ്ട് നന്നായി ശുചിയാക്കണം. സോപ്പുവെള്ളം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനാഗിരി കൊണ്ട് കഴുകുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button