ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ 2019ല്‍ ബിജെപിക്ക് പേടിക്കാനായി ഒന്നുമില്ലെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി പാര്‍ട്ടിയുടെ നിലയിരുത്തല്‍.
അതേസമയം, 2019ല്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന പ്രചരണങ്ങളെ തള്ളിക്കളയുന്നതായും ബിജെപി അറിയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും ബിജെപിയെ വലിയ തോതില്‍ സഹായിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 65 സീറ്റുകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനാവാതിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പോലെ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് 32 സീറ്റുകള്‍ നഷ്ടമാകുമെന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിശകലനങ്ങളെ തള്ളിക്കളയുന്നതായി ബിജെപി പറയുന്നു.
Post Your Comments