Latest NewsInternational

ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുകക്കുഴലില്‍ കുടുങ്ങി കിടന്നത് രണ്ട് ദിവസം

കാലിഫോര്‍ണ്ണിയ: ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുകക്കുഴലില്‍ കുടുങ്ങിയത് രണ്ട് ദിവസം. അവസാനം പൊലീസെത്തിയാണ് ഇയാളെ പുകക്കുഴലില്‍ നിന്നും പുറത്തെടുത്തത്. കാലിഫോര്‍ണിയയിലെ പൂട്ടിയിട്ടിരിക്കുന്ന ഒരു ചൈനീസ് ഹോട്ടലിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പൂട്ടി കിടന്ന ഹോട്ടല്‍ തുറന്ന് അകത്തു കിടന്നത്. തളര്‍ന്ന ശബ്ദത്തിലായിരുന്ന ഇയാള്‍ എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഹോട്ടലിലെ ചതുരാകൃതിയിലുള്ള പുകക്കുഴലില്‍ കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. അവിടെ നിന്നും അയാള്‍ രക്ഷിക്കുവാനായി പൊലീസിനോട് കേണപേക്ഷിച്ചു. ദേഹത്താകെ കരി പുരണ്ട നിലയിലായിരുന്നു യുവാവ്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ പൊലീസ് വകുപ്പ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പുറം ലോകത്തെത്തിച്ചത്.

shortlink

Post Your Comments


Back to top button