NattuvarthaLatest News

പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ

ആലപ്പുഴ: പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്യദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സുര്യ. ഷൂട്ടിംഗ് പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായി ‘എന്‍കിജെ’യുടെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയതായിരുന്നു താരം. സ്പീഡ് ബോട്ടില്‍ ആയിരുന്നു താരം പുന്നമട കായലില്‍ കറങ്ങിയത്. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം കേരളത്തിലെത്തിയത്. ചിത്രത്തിലെ നായിക രാകുല്‍ പ്രീത് സിങുമൊത്തുള്ള ഗാന രംഗങ്ങളാണ് ആലപ്പുഴയില്‍ ചിത്രീകരിക്കുന്നത്. കെ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button