ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളിലെ ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. റോഡില്‍ കുന്നുകൂടിയ മഞ്ഞ് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം പഹല്‍ഗാമിലെ മൈനസ് 2 ഉം ഗുല്‍മാര്‍ഗില്‍ 7.6 ഉം ആണ് ഏറ്റവും കുറഞ്ഞ താപനില.ലഡാക്ക് മേഖലയില്‍ മൈനസ് 6.2 ഉം കാര്‍ഗില്‍ മൈനസ് 7.3 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്ന. ബിനഹല്‍ മേഖലയിലെ മഞ്ഞുവീഴ്ച കാരണം തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിരുന്നു.
Post Your Comments