തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊളിടെക്നിക് കോളേജുകളിലെ 300 സീറ്റുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. സംസ്ഥാനത്തെ ഒന്‍പത് പൊളിടെക്നിക് കോളേജുകളില്‍ നിന്നുള്ള 300 സീറ്റുകളിലാണ് പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍
എഡ്യുക്കേഷന്റെതാണ് നിര്‍ദ്ദേശം. നിലവില്‍ 45 പോളിടെക്നിക്കുകളാണ് സര്‍ക്കാരിന് കീഴിലുള്ളത്. ഇവയില്‍ എഐസിടിയുടെ ആദ്യഘട്ട പരിശോധന മാത്രമാണ്
പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം ഘട്ട പരിശോധന ഉടന്‍ നടക്കും.
പരിശോധന പൂര്‍ത്തിയാക്കിയ കോളേജുകളില്‍ വിവിധ ബാച്ചുകളില്‍ നിന്നായി 10 മുതല്‍ 15 ശതമാനം വരെ സീറ്റുകള്‍ കുറയ്ക്കുവാനാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനാവിശ്യമായ ലാമ്പ് സൗകര്യങ്ങളോ കംപ്യൂട്ടറുകളോ കോളേജുകളില്‍ ഇല്ലെന്ന് കണ്ടെത്തിയാണ് കൗണ്‍സില്‍ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത അധ്യായന വര്‍ഷം മുതല്‍ ഈ സീറ്റുകളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനുള്ള റാമ്പുകള്‍ പല കോളേജുകളും സ്ഥാപിക്കാത്തതും സീറ്റുകള്‍ കുറയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments