തിരുവനന്തപുരം: വഴയിലയില്‍ തൂങ്ങി മരിച്ച യുവവൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആല്‍ബിന്‍ അച്ചന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു വിശ്വാസികളും നാട്ടുകാരും രംഗത്തെത്തി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഫാ ആല്‍ബിന്‍ വര്‍ഗീസിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പള്ളിയില്‍ നടക്കേണ്ട ചടങ്ങുകള്‍ക്ക് ഇന്നലെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നപ്പോഴും ആല്‍ബിന്‍ അച്ചന്‍ സന്തോഷവാനായിരുന്നെന്നും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്ന ആല്‍ബിന്‍ ഇന്നലെ ഉച്ചക്കാണ് തിരികെ താമസസ്ഥലത്ത് എത്തിയത്.
അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. വിശ്രമിക്കുന്നതിനാൽ ആരും ശല്യം ചെയ്തതുമില്ല. എന്നാൽ രാത്രി തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. കൊട്ടാരക്കര സ്വദേശിയായ ഫാ ആല്‍ബിന്‍ ഒരു വര്‍ഷമായി വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരിയായി സേവനം ചെയ്യുകയായിരുന്നു.
Post Your Comments