Latest NewsIndia

‘ആദ്യം ഇന്ത്യക്കാരനാണെന്ന ധാരണ വേണം, അതിനു ശേഷം മതവും ജാതിയും : മതത്തിന്റെ പേരിൽ വിഭജിച്ച ഇന്ത്യ ഇന്നും മതേതരമായി നിൽക്കുന്നത് അത് കൊണ്ട് ‘ ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാറുന്ന മതേതതരത്വത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചു മേഘാലയ ഹൈക്കോടതി ജഡ്ജി. മതാടിസ്ഥാനത്തിൽ വിഭജനത്തിനുശേഷം പാക്കിസ്ഥാന്‍ മുസ്ലിം രാഷ്ട്രമായതുപോലെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകാതെ മതേതരത്വത്തിലൂന്നിയാണ് നിലനിന്നിരുന്നത്. സ്ഥിരതാമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെതിരേ അമോന്‍ റാണയെന്നയാള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.ആര്‍. സെൻ ഈ കാര്യങ്ങൾ നിരീക്ഷിച്ചത്.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെയും ലോകത്തിന്റെയും അവസാനമായിരിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആദ്യം ഇന്ത്യക്കാരനാണെന്ന ധാരണ എല്ലാവരിലും വരണം. അതിനുശേഷമേ മതവും ജാതിയുമൊക്കെ വരാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ചോരയൊഴുക്കിയതും ത്യാഗം സഹിച്ചതും ഹിന്ദുക്കളും സിഖുകാരുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുപോകാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മാത്രമേ സാധിക്കൂ എന്നെനിക്കുറപ്പാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതിനെ പിന്തുണയ്ക്കുമെന്നും ദേശീയ താത്പര്യങ്ങള്‍ക്കയി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായും’ അദ്ദേഹം പറഞ്ഞു.ഇന്ത്യയെന്നത് ലോകത്തെ വലിയ രാജ്യങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് പാക്കിസ്ഥാനെന്നോ ബംഗ്ലാദേശെന്നോ അഫ്ഗാനിസ്ഥാനെന്നോ ഉള്ള സങ്കല്‍പം പോലുമില്ല. ഇവിടമെല്ലാം ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. പിന്നീടാണ് മുഗളന്മാര്‍ രംഗപ്രവേശം ചെയ്യുന്നതും നാട്ടുരാജ്യങ്ങളൊക്കെ പിടിച്ചെടുത്ത് അവരുടെ ഭരണം കൊണ്ടുവന്നതും. ഇവിടുത്തെ നിയമങ്ങള്‍ക്ക് വിധേയമായി തലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നും അദ്ദേഹം വിധിപ്രസ്താവത്തില്‍ ആവശ്യപ്പെട്ടു.

നിയമങ്ങൾക്കനുസരിച്ചു ജീവിക്കുന്ന മുസ്ലീങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം നശിപ്പിക്കുന്ന പ്രവണത കുടിയേറ്റക്കാരായ മുസ്ലീങ്ങളിൽ നിന്ന് ഉണ്ടാവുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

shortlink

Post Your Comments


Back to top button